പേടിച്ചില്ലെന്ന് വിജയനോട് പറഞ്ഞേക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ

പേടിച്ചില്ലെന്ന് വിജയനോട് പറഞ്ഞേക്കാൻ രാഹുൽ മാങ്കൂട്ടത്തിൽ
Feb 22, 2026 05:47 PM | By PointViews Editor

ആരോഗ്യ മന്ത്രിയുടെ വീട്ടിൽ റീത്തു വച്ചെന്ന് പറഞ്ഞ് പ്രതിഷേധിക്കുന്ന സിപിഎമ്മിനേയും ഇടത് ബുദ്ധിജീവികളേയും പരിഹസിച്ച് കടുത്ത പ്രതികരണവുമായി രാഹുൽ മാങ്കുട്ടത്തിൽ എംഎൽഎ. ഫേസ്ബുക്ക് പേജിലാണ് രാഹുലിൻ്റെ പ്രതികരണം വന്നത്.

വായിക്കുക - വിജയന് പുകയുന്നുണ്ടെങ്കിൽ അത്

ശ്രീ രാഹുൽ ഗാന്ധിയുടെ ഓഫീസ് അടിച്ചു തകർത്ത് വാഴ വെച്ചവർ,

മട്ടന്നൂരിൽ ബസ് കത്തിച്ചു നാല് നിരപരാധികളെ ചുട്ടു കൊന്നവർ,

എം വി രാഘവനോടുള്ള വിരോധത്തിന്റെ പേരിൽ പറശ്ശിനിക്കടവിലെ പാമ്പ് വളർത്തൽ

കേന്ദ്രത്തിന് തീയിട്ടവർ,

വിക്ടോറിയ കോളേജ് പ്രിൻസിപ്പലിന്

ശവ കുടീരം ഒരുക്കിയവർ,

മഹാരാജാസ് കോളേജിലെ പ്രിൻസിപ്പലിന്റെ

കസേര കത്തിച്ചവർ,

എല്ലാത്തിലും ഉപരി മുഖ്യമന്ത്രിയായിരുന്ന

ഉമ്മൻ ചാണ്ടി സാറിന്റെ കാർ ആക്രമിച്ചു

സാറിനെ മുറിവേൽപ്പിച്ചവർ

ആ പാർട്ടിയുടെ സമരത്തിന്റെ ധാർമികതയെ പറ്റിയുള്ള ട്യൂഷൻ ഒന്നും യൂത്ത് കോൺഗ്രസിന് വേണം എന്ന് കരുതുന്നില്ല....

അങ്ങനെ ഒക്കെ വിരട്ടിയാലൊക്കെ പേടിക്കാൻ വിജയൻ ഫാൻസ്‌ അസോസിയേഷൻ അല്ലല്ലോ

യൂത്ത് കോൺഗ്രസ്‌...

ആശുപത്രിയിൽ രോഗിക്ക് കൂട്ടിരിക്കാൻ വന്ന

ആൾ ആശുപത്രി കെട്ടിടം ഇടിഞ്ഞു

വീണു മരിച്ചപ്പോഴും,

ചികിത്സ പിഴവ് കൊണ്ട് മാത്രം

നിരവധി ആളുകൾ മരിച്ചപ്പോഴും,

കൈ ഒടിഞ്ഞു വന്ന കുഞ്ഞിന്റെ കൈ

മുറിച്ചു മാറ്റിയപ്പോഴും,

വയറ്റിൽ കത്രിക മറന്നു വെച്ച് തുന്നലിട്ടപ്പോഴും

ഒന്നും പൊള്ളാത്തവർക്ക് ഇപ്പോൾ പൊള്ളുന്നത് വിജയനിസം കൊണ്ടാണ്....

ആരോഗ്യ മന്ത്രിയുടെ വീട്ടിൽ വെച്ച റീത്ത് കാണുമ്പോൾ

ധാർമിക രോഷം തോന്നിയ സാംസ്‌കാരിക അടിമകൾക്ക് ആരോഗ്യ മന്ത്രിയുടെ പിടിപ്പുകേട് കൊണ്ട് കൊല്ലപ്പെട്ട നൂറു കണക്കിന് മനുഷ്യരുടെ നെഞ്ചിൽ വെച്ച റീത്ത് കാണാൻ പറ്റാത്തത് ഒരു വല്ലാത്ത രാഷ്ട്രീയ തിമിരമാണ്...

ആ തിമിരം മാറാൻ AKG സെന്ററിലെ ക്യാപ്സ്യൂൾ മതിയാകില്ല..

ഇതിന്റെ പേരിൽ യൂത്ത് കോൺഗ്രസിനെ കൈകാര്യം ചെയ്യുമെന്നോ, പ്രതിപക്ഷ നേതാവ് നയിക്കുന്ന പുതുയുഗ യാത്രയെ തടയുമെന്നോ ഒക്കെ കേട്ട്,

പേടിച്ചില്ലാന്ന് പറഞ്ഞേക്ക്....

Rahul joins forces to tell Vijayan that he is not afraid

Related Stories
എനിക്ക് പേടി നഹീന്നു പറഞ്ഞാൽ നഹീ എന്ന് രാഹുൽ മാങ്കുട്ടം.  മോദി ചെക്കനെ ചുമ്മാ ഒന്നു കിള്ളി,  രാഹുൽ നരേന്ദ്രനെ വലിച്ചു കീറി ഭിത്തിയിലൊട്ടിച്ചു വിട്ടു

Mar 29, 2026 08:05 PM

എനിക്ക് പേടി നഹീന്നു പറഞ്ഞാൽ നഹീ എന്ന് രാഹുൽ മാങ്കുട്ടം. മോദി ചെക്കനെ ചുമ്മാ ഒന്നു കിള്ളി, രാഹുൽ നരേന്ദ്രനെ വലിച്ചു കീറി ഭിത്തിയിലൊട്ടിച്ചു വിട്ടു

എനിക്ക് പേടി നഹീന്നു പറഞ്ഞാൽ നഹീ എന്ന് രാഹുൽ മാങ്കുട്ടം. മോദി ചെക്കനെ ചുമ്മാ ഒന്നു കിള്ളി, രാഹുൽ നരേന്ദ്രനെ വലിച്ചു കീറി ഭിത്തിയിലൊട്ടിച്ചു...

Read More >>
കെ.സുധാകരൻ ജനങ്ങൾക്ക് വേണ്ടി പോരാടിയ കോൺഗ്രസ് നേതാവ്: രാഹുൽ ഗാന്ധി

Mar 28, 2026 07:01 PM

കെ.സുധാകരൻ ജനങ്ങൾക്ക് വേണ്ടി പോരാടിയ കോൺഗ്രസ് നേതാവ്: രാഹുൽ ഗാന്ധി

കെ.സുധാകരൻ ജനങ്ങൾക്ക് വേണ്ടി പോരാടിയ കോൺഗ്രസ് നേതാവ്: രാഹുൽ...

Read More >>
ചായ് വാലാ ഭരിക്കുമ്പോൾ ചായക്കടകൾ പൂട്ടുന്നു. ജനത്തിൻ്റെ ചായ കുടി മുടങ്ങുന്നു.

Mar 27, 2026 08:02 PM

ചായ് വാലാ ഭരിക്കുമ്പോൾ ചായക്കടകൾ പൂട്ടുന്നു. ജനത്തിൻ്റെ ചായ കുടി മുടങ്ങുന്നു.

ചായ് വാലാ ഭരിക്കുമ്പോൾ ചായക്കടകൾ പൂട്ടുന്നു. ജനത്തിൻ്റെ ചായ കുടി...

Read More >>
ജീവനെടുക്കുന്നവരല്ല, ജീവൻ സംരക്ഷിക്കുന്നവരാകണം ജനപ്രതിനിധികൾ. കെ.പി. സാജു ജനസേവനത്തിന്റെ ജനകീയ മാതൃക

Mar 27, 2026 01:37 PM

ജീവനെടുക്കുന്നവരല്ല, ജീവൻ സംരക്ഷിക്കുന്നവരാകണം ജനപ്രതിനിധികൾ. കെ.പി. സാജു ജനസേവനത്തിന്റെ ജനകീയ മാതൃക

ജീവനെടുക്കുന്നവരല്ല ജീവൻ സംരക്ഷിക്കുന്നവരാകണം ജനപ്രതിനിധികൾ. കെ.പി. സാജു ജനസേവനത്തിന്റെ ജനകീയ...

Read More >>
ഭരണത്തിലെത്തിയാൽ സണ്ണി ജോസഫിന് സുവർണ സ്ഥാനം. കെ.സി.വേണുഗോപാൽ

Mar 27, 2026 12:39 PM

ഭരണത്തിലെത്തിയാൽ സണ്ണി ജോസഫിന് സുവർണ സ്ഥാനം. കെ.സി.വേണുഗോപാൽ

ഭരണത്തിലെത്തിയാൽ സണ്ണി ജോസഫിന് സുവർണ സ്ഥാനം....

Read More >>
ആരാടാ പറഞ്ഞത് ഞങ്ങൾ പിണക്കത്തിലാണെന്ന്? കെ.സുധാകരനും സണ്ണി ജോസഫും ഒന്നാണ്

Mar 26, 2026 09:56 PM

ആരാടാ പറഞ്ഞത് ഞങ്ങൾ പിണക്കത്തിലാണെന്ന്? കെ.സുധാകരനും സണ്ണി ജോസഫും ഒന്നാണ്

ആരാടാ പറഞ്ഞത് ഞങ്ങൾ പിണക്കത്തിലാണെന്ന്? കെ.സുധാകരനും സണ്ണി ജോസഫും ഒന്നാണ്...

Read More >>
Top Stories